ശേഷാദ്രി ആരുടെ നോമിനി? സൂപ്പർ പ്രൈം ടൈം ചർച്ച | Super Prime Time
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ്ണറായി എൻ. ശേഷാദ്രിനാഥന്റെ നിയമന വിവാദത്തിൽ കോൺഗ്രസിൽ പുതിയ പോർമുഖം തുറക്കുന്നു. ശേഷാദ്രിനാഥന്റെ ബിജെപി അനുകൂല നിലപാടുകളെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം നിയാസ് ആഭ്യന്തരമന്ത്രിയെ കണ്ടു. സംഘ്പരിവാർ അനുകൂലിയായ ഉദ്യോഗസ്ഥനെ പ്രധാനപ്പെട്ട പദവിയിൽ തീരുമാനിച്ചത് എന്തിനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ചോദിച്ചു. കെപിസിസി ആസ്ഥാനം എന്നാണ് ആർഎസ്എസ്സിന് വിട്ടുനൽകുന്നത് എന്ന് അദ്ദേഹം പരിഹസിച്ചു. നിയമന വടംവലി എന്ന് തീരും? ശേഷാദ്രി ആരുടെ നോമിനി? ഗ്രൂപ്പ് കലഹത്തിന്റെ ബാക്കിയോ? മുഖ്യമന്ത്രിയെ സമ്മർദ്ദത്തിലാക്കുന്നോ? - സൂപ്പർ പ്രൈം ടൈം ചർച്ച
