ഇരുണ്ട കാലമോ?
വെളിച്ചം ദുഖമാകുകയാണ് സതീശൻ സർക്കാരിന്. ആറ് പതിനഞ്ച് മുതൽ പന്ത്രണ്ട് നാൽപ്പത്തഞ്ച് വരെ എത്ര തവണ, എത്ര നേരം കറന്റ് പോകുമെന്ന് പറയാൻ പോലും കഴിയുന്നില്ല സർക്കാരിന്. പഠിക്കാനോ ഉറങ്ങാനോ കഴിയാതെ കുഞ്ഞുങ്ങൾ ബുദ്ധിമുട്ടുന്നു. ഉഷ്ണിച്ചും ഉരുകിയും പ്രായമായവരും കിടപ്പുരോഗികളും സഹിക്കുന്നു. പുതുയുഗ വിസ്മയങ്ങൾ വേറേയും ഉണ്ടാകുമോ ഇതുപോലെ? മഴ കുറഞ്ഞിട്ടാണ്, വെയിൽ കൂടിയിട്ടാണ് തുടങ്ങിയ ന്യായങ്ങൾ വിലപ്പോകില്ല ഇവിടെ. ചരിത്രതിലാദ്യമായല്ല മഴക്കുറവുണ്ടാകുന്നത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ കരാർ കഴിഞ്ഞ സർക്കാർ റദ്ദാക്കിക്കളഞ്ഞു, അതുകൊണ്ട് വൈദ്യുതി കിട്ടുന്നില്ല എന്നാണ് കണ്ണിൽ പൊടിയിടാൻ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും പറയുന്നത്. കഴിഞ്ഞ സർക്കാരല്ല, വൈദ്യുതി റഗുലേറ്ററി കമ്മീഷനാണ് കരാർ റദ്ദാക്കിയത്, അതിനെതിരെ തുടങ്ങിയ നിയമപോരാട്ടം ഇപ്പോഴും തുടരുന്നുണ്ട്. കരാർ റദ്ദാക്കിയത് ഇന്നലേയോ മിനിയാന്നോ ഒന്നുമല്ലല്ലോ, മൂന്നു വർഷം മുൻപല്ലേ, ഇത്രകാലം ഇത്ര രൂക്ഷ പ്രതിസന്ധിയുണ്ടായിട്ടുണ്ടോ? പിടിപ്പുകേടിന് മുൻകാലത്തെ പഴിപറഞ്ഞതുകൊണ്ട് കാര്യമില്ല. ഭരണമേൽപ്പിച്ച ജനം പ്രതീക്ഷിക്കുന്നത് നിങ്ങൾ പ്രവർത്തിക്കും എന്നാണ്
സർക്കാരിന്റെ പിടിപ്പുകേടോ? പഴിപറഞ്ഞ് തടിതപ്പുന്നോ? ജനരോഷം കാണുന്നില്ലേ? സൂപ്പർ പ്രൈം ടൈം ചർച്ച