'പെല്ലറ്റി'ൽ പ്രതിരോധത്തിലോ സർക്കാർ?

ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികൾക്ക് നേരേ വെടിവെക്കാൻ ഉത്തരവ് നൽകിയത് അമിത് ഷായെന്ന് ലോക്സഭയിൽ രാഹുൽ ഗാന്ധി. അമിത് ഷാ സഭയിൽ വരാത്തതിനേയും രാഹുൽ ചോദ്യം ചെയ്തു. വെടിവെയ്പ്പേ ഉണ്ടായിട്ടില്ല എന്നായിരുന്നു മന്ത്രി ജിതേന്ദ്ര സിങിന്‍റെ മറുപടി. പിന്നാലെ, പെല്ലറ്റ് തോക്കുകളിൽ നിന്ന് വെടിയേറ്റവരുടെ ചിത്രങ്ങളുമായി രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം. പോലീസുകാർക്ക് ആണി തറച്ച ലാത്തി എവിടെ നിന്ന് കിട്ടിയെന്നായിരുന്നു ചോദ്യം. അമിത് ഷാ യുടെ രാജിയാണ് രാഹുൽ ആവശ്യപ്പെടുന്നത്

അതേസമയം SFI നേതാവ് ഐഷി ഘോഷിന്റെ അറസ്റ്റ് നാളെ വരെ കോടതി തടഞ്ഞു. ഡൽഹി പൊലീസ് വിദ്യാർഥി വേട്ട തുടരുകയാണെന്നാണ് ഐഷിയുടെ ആരോപണം

പെല്ലറ്റ് ആക്രമണത്തിൽ സർക്കാർ പ്രതിരോധത്തിലോ? അമിത് ഷാ മറുപടി പറയേണ്ടേ? അമിത് ഷാ സഭയിൽ വരാഞ്ഞതെന്ത്? ഐഷി ഘോഷിനെ വേട്ടയാടുന്നോ? സൂപ്പർ പ്രൈം ടൈം ചർച്ച