പതിനായിരം കോടി ദിർഹത്തിന്റെ 'മർസ അൽ സാദിയാത്ത്' പദ്ധതി പ്രഖ്യാപിച്ച് അബുദാബി
ആഡംബര സൗകര്യങ്ങൾ സമ്മേളിക്കുന്ന മർസ അൽ സാദിയാത്ത് പദ്ധതി പ്രഖ്യാപിച്ച് അബുദാബി. പതിനായിരം കോടി ദിർഹം ചെലവിൽ 64 ലക്ഷം ചതുരശ്ര മീറ്ററിൽ ഒരുങ്ങുന്നതാണ് പദ്ധതി. അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് പദ്ധതി പ്രഖ്യാപിച്ചത്.
