സഅദിയാത്ത് ദ്വീപിലെ 'ഗുഗ്ഗൻഹൈം അബൂദബി' മ്യൂസിയം ഡിസംബറിൽ തുറക്കും

അബുദാബി സഅദിയാത്ത് കൾച്ചറൽ ഡിസ്ട്രിക്റ്റിൽ നിർമ്മാണം പൂർത്തിയായിവരുന്ന ലോകപ്രശസ്തമായ 'ഗുഗ്ഗൻഹൈം അബുദാബി' മ്യൂസിയം 2026 ഡിസംബർ 11-ന് സന്ദർശകർക്കായി തുറന്നുകൊടുക്കും. പ്രശസ്ത ആർക്കിടെക്റ്റ് ഫ്രാങ്ക് ഗെഹ്രി രൂപകൽപ്പന ചെയ്ത, 80,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ കൂറ്റൻ മ്യൂസിയം ന്യൂയോർക്ക്, വെനീസ്, ബിൽബാവോ എന്നിവയ്ക്ക് ശേഷമുള്ള ലോകത്തിലെ നാലാമത്തെ ഗുഗ്ഗൻഹൈം മ്യൂസിയമാണ്.