പുരാവസ്തു-പൈതൃക കേന്ദ്രങ്ങളിലെ നിയമലംഘനം; നടപടി കടുപ്പിക്കാൻ സൗദി
സൗദിയിലെ പുരാവസ്തു-പൈതൃക കേന്ദ്രങ്ങൾക്കെതിരായ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി. ഈ വർഷം രണ്ടാം പാദത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 55 ലംഘനങ്ങൾ കണ്ടെത്തിയതായി ഹെറിറ്റേജ് കമ്മീഷൻ.
അനധികൃത ഖനനം മുതൽ പുരാവസ്തു വസ്തുക്കളുടെ ഓൺലൈൻ വിൽപ്പന വരെ വ്യാപിച്ച കേസുകളിൽ ശക്തമായ നിരീക്ഷണവും പൊതുജന സഹകരണവും തുടരുമെന്ന് അധികൃതർ അറിയിച്ചു