ഒമാനിൽ നിത്യോപയോഗ സാധനങ്ങൾക്കും മരുന്നുകൾക്കും വാറ്റ് ഒഴിവാക്കി; കാണാം ഗൾഫ് ടൈം
ഒമാനിൽ ജീവിതച്ചെലവ് കുറയ്ക്കുന്നതിനും വിപണിയിലെ വിലക്കയറ്റം തടയുന്നതിനുമായി നിത്യോപയോഗ സാധനങ്ങൾക്കും മരുന്നുകൾക്കും വിവിധ മെഡിക്കൽ ഉപകരണങ്ങൾക്കും മൂല്യവർദ്ധിത നികുതി പൂർണ്ണമായും ഒഴിവാക്കി ഒമാൻ ടാക്സ് അതോറിറ്റി ഉത്തരവിറക്കി. ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഇളവിലൂടെ മുമ്പ് 488 ഭക്ഷ്യവസ്തുക്കൾക്കുണ്ടായിരുന്ന ഇളവ് 807 ആയി വിപുലീകരിച്ചു. -കാണാം ഗൾഫ് ടൈം