കള്ളന്മാർക്കും 'ക്വാളിറ്റി' വേണം; ഗുണമേന്മയുള്ള ഏലക്ക നോക്കി കവർച്ചയ്ക്ക് ശ്രമം

ഇടുക്കി നെടുങ്കണ്ടത്തെ പൊന്നൂസ് കാർഡമം ട്രെഡിങ് സെന്ററിൽ മോഷണം. കടയ്ക്ക് സമീപത്തെ ട്രാൻസ്ഫോർമർ ഓഫ് ചെയ്ത ശേഷം സിസിടിവി തിരിച്ചുവെച്ച ശേഷം സ്ഥാപനത്തിയ കയറിയ മോഷ്ടാവ് അരലക്ഷം രൂപയോളം കവർന്നു. കൂടാതെ കടയിൽ സൂക്ഷിച്ചിരുന്ന ഏറ്റവും വിലയേറിയ ഏലക്ക കണ്ടെത്തി അത് ചാക്കുകളിലാക്കി പുറത്തേക്കും എത്തിച്ചിരുന്നു. എന്നാൽ കെട്ടിടത്തിന് മുകളിലുള്ള വീട്ടമ്മ ശബ്ദം കേട്ട് ഉടമയെയും നാട്ടുകാരെയും വിവരമറിയിച്ചതോടെ ഏലക്കാ ചാക്കുകൾ ഉപപേക്ഷിച്ച് മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.