ആലുവ നഗരത്തിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് ഗൂഗിൾ മാപ്പിലെ വാക്കിങ് ഓപ്ഷൻ തെരഞ്ഞെടുത്ത് കാൽനടയായി പോകുന്ന യാത്രക്കാർ ചെന്നെത്തുന്നത് സാമൂഹികവിരുദ്ധർ തമ്പടിക്കുന്ന ഗുഡ്സ് ഷെഡ് പരിസരത്ത്. അടുത്തിടെ പുലർച്ചെ ഈ വഴിയിലൂടെ സഞ്ചരിച്ച യുവാവ് അതിക്രൂരമായ ആക്രമണത്തിന് ഇരയായിരുന്നു. രാത്രികാലങ്ങളിലും പുലർച്ചെയും വെളിച്ചമില്ലാത്ത ഇത്തരം വിജനമായ ഇടവഴികളിലൂടെ യാത്ര ചെയ്യുന്നത് വലിയ സുരക്ഷാഭീഷണിയാണ് ഉയർത്തുന്നത്. സംഭവത്തിനു ശേഷം നഗരസഭ വഴിവിളക്കുകൾ സ്ഥാപിച്ചെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് കൂടുതൽ ജാഗ്രതയും സുരക്ഷാക്രമീകരണങ്ങളും ആവശ്യമാണ്.

To advertise here,