ശബരിമല സ്വർണക്കൊള്ള കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ എ പത്മകുമാറിന് SIT നോട്ടീസ്

ശബരിമല സ്വർണക്കൊള്ളക്കേസിൽ SIT എ പത്മകുമാറിലേക്കും എത്തി. ചോദ്യം ചെയ്യലിന് ഹാജരാകാൻ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് SIT നോട്ടീസ്. രണ്ടാം തവണയാണ് നോട്ടീസ് നല്‍കുന്നത്. അതിനിടെ, ശബരിമല കട്ടിളപ്പാളിക്കേസില്‍ അഴിമതി നിരോധന വകുപ്പ് ചേര്‍ത്തു. ഹൈക്കോടതി നിര്‍ദേശത്തിന് അനുസരിച്ചാണ് നടപടി. കേസ് കൊല്ലം വിജിലന്‍സ് കോടതിയിലേക്ക് മാറും. കേസിൽ ഇന്നലെ അറസ്റ്റിലായ ദേവസ്വം മുൻ കമ്മീഷണർ എൻ വാസു കസ്റ്റഡിയിൽ തുടരുന്നു.