പത്തനംതിട്ട റാന്നി വലിയ കലുങ്കിലുള്ള പഞ്ചാബി ഹോട്ടലിൽ ഭക്ഷണം കഴിച്ച ശേഷം ബില്ലിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ പോലീസ് കേസെടുത്തു. ഭക്ഷണം കഴിച്ചെത്തിയവരും ഹോട്ടൽ ജീവനക്കാരും തമ്മിലാണ് തർക്കമുണ്ടായത്. സംഭവം ആദ്യം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. തുടർന്ന് ഇരുവിഭാഗങ്ങളുടെയും പരാതിയിൽ റാന്നി പോലീസ് കേസെടുക്കുകയാണുണ്ടായത്. ഹോട്ടൽ നടത്തിപ്പുകാരൻ, ജീവനക്കാർ, ഭക്ഷണം കഴിക്കാനെത്തിയവർ എന്നിവർക്കെതിരെയാണ് നടപടി.