വടകര ചാനിയം കടവ് പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് തിരുവള്ളൂർ സ്വദേശി രാജൻ
വടകര ചാനിയം കടവ് പുഴയിൽ കാണാതായ തിരുവള്ളൂർ വള്ളൂക്കര റോഡ് ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന കരിമ്പാലം കണ്ടി രാജന്റെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞദിവസം രാത്രി എട്ട് മണിയോടെയാണ് ഇയാളെ പുഴയിൽ കാണാതായത്. ചാനിയം കടവ് പുഴയുടെ പാലത്തിൽ ഉപേക്ഷിച്ച നിലയിൽ രണ്ട് ചെരുപ്പുകൾ കണ്ടെത്തിയതിനെ തുടർന്ന് ഒരാൾ പുഴയിലേക്ക് ചാടിയതായി വിവരം ലഭിക്കുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് അടുത്ത ദിവസം രാവിലെ എട്ട് മണിയോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം തുടർനടപടികൾക്കായി വടകര ഗവൺമെന്റ് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
To advertise here,
Content Highlights: Vadakara, Chaniyamkadavu, Kozhikode, Dead Body Found, Kerala Police

