പോലീസിനെ വെല്ലുവിളിച്ച് ഖാദർ കരിപ്പൊടി; ഒളിവിൽ നിന്ന് ഇൻസ്റ്റാഗ്രാമിൽ റെയിൻ കോട്ട് പരസ്യം

വധശ്രമക്കേസിൽ കോൺഗ്രസ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടും കാസർകോട് സ്വദേശിയും പ്രമുഖ യൂട്യൂബറുമായ ഖാദർ കരിപ്പൊടിയെ പിടികൂടാനാവാതെ പോലീസ്. ഒരു മാസത്തിലേറെയായി ഒളിവിലുള്ള ഇയാൾ പോലീസിനെ വെട്ടിച്ച് ഇൻസ്റ്റാഗ്രാമിലൂടെ റെയിൻ കോട്ടിന്റെ പരസ്യ ചിത്രീകരണ റീലുകൾ പങ്കുവെച്ചതാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്. ഉദുമ സ്വദേശിയായ അബ്ദുള്ള ഹാദിയെ കാസർകോട് അനങ്കൂരിലെ റസ്റ്റോറന്റിന് മുന്നിൽ വെച്ച് ക്രൂരമായി മർദ്ദിച്ച കേസിലാണ് ഇയാൾ പ്രതിയായിരിക്കുന്നത്. ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനോ അറസ്റ്റ് ചെയ്യാനോ പോലീസിന് സാധിച്ചിട്ടില്ല.