Court To Pronounce Verdict On Binoy Kodiyeri's Anticipatory Bail Plea On Tuesday

മുംബൈ: ബിഹാര്‍ സ്വദേശിയായ യുവതിയുടെ പീഡന പരാതിയില്‍ അന്വേഷണം നേരിടുന്ന ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. വിധി വരുന്നതു വരെ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശം നല്‍കി. ഹര്‍ജി പരിഗണിച്ച മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ് കോടതി യുവതിക്ക് വാദത്തിനിടയില്‍ ബോധിപ്പിച്ചതില്‍ കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് അഭിഭാഷകന്‍ യുവതിയുടെ വാദങ്ങള്‍ എഴുതി നല്‍കി. 

Content Highlights: Binoy Kodiyeri