വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അപവാദം പ്രചരിപ്പിച്ച സംഭവത്തില്‍ ആറുപേര്‍ക്കെതിരെ കേസെടുത്തു. മാനന്തവാടി രൂപതാ പി.ആര്‍.ഒ ഫാദര്‍ നോബിള്‍ പാറേക്കല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് വെള്ളമുണ്ട പോലീസ് കേസെടുത്തത്. സിസ്റ്റര്‍ ലൂസി ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.