മലപ്പുറം: വളാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പ്രതിയായ പോക്‌സോ കേസില്‍ മധ്യസ്ഥ ശ്രമം. പീഡനക്കേസ് അട്ടിമറിക്കാനും കുട്ടിയുടെ മൊഴി മാറ്റാനും തിരൂര്‍ കേന്ദ്രീകരിച്ചുള്ള സംഘം ശ്രമിക്കുന്നതായി ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. ഇതിനിടെ കുട്ടിയെ ശിശുക്ഷേമ സമിതി വീണ്ടും കുടുംബാംഗങ്ങള്‍ക്കൊപ്പം വിട്ടു.