കേന്ദ്ര സർക്കാരിനെ പാറ്റക്കൂട്ടം മുട്ടുകുത്തിക്കുമോ?- പ്രൈം 7

നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹി ജന്തർമന്തറിൽ CJP നടത്തുന്ന വിദ്യാർത്ഥി പ്രതിഷേധം ശക്തമായി തുടരുന്നു. പ്രതിഷേധത്തെത്തുടർന്ന് കേന്ദ്ര സർക്കാർ നിലപാടുകളിൽ അയവുവരുത്തി. കേന്ദ്ര മന്ത്രിമാരായ ജെ.പി. നദ്ധ, ജിതേന്ദ്ര സിങ് എന്നിവർ CJP പ്രതിനിധികളുമായി ചർച്ച നടത്തി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ഒഴികെ പ്രതിഷേധക്കാർ ഉന്നയിച്ച ആവശ്യങ്ങളിൽ ധാരണയായി. പ്രധാന്റെ രാജിക്കാര്യത്തിൽ നാളെ (ജൂലൈ 25) ഉച്ചവരെ കേന്ദ്രസർക്കാർ സാവകാശം തേടി.