Jalandhar Police Seized Rs. 15 Crore; Recorded Rs. 9.66 Crore Only: Fr. Antony Madassery
ന്യൂഡല്‍ഹി: ജലന്ധര്‍ പോലീസ് പിടിച്ചെടുത്തത് പതിനഞ്ച് കോടി രൂപയാണെന്ന വെളിപ്പെടുത്തലുമായി ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി ഫാ.ആന്റണി മാടശ്ശേരി. ഇതില്‍ ഒമ്പത് കോടി അറുപത്തിയാറ് ലക്ഷം രൂപ മാത്രമാണ് പോലീസ് രേഖപ്പെടുത്തിയതെന്നും ഫാദര്‍ ആരോപിച്ചു. എന്നാല്‍ പിടിച്ചെടുത്ത പണം പോലീസ് കൈമാറിയിട്ടില്ലെന്ന് ജലന്ധര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ വ്യക്തമാക്കി.