Fuel Price Hike: Bharat Bandh Tomorrow
ന്യൂഡൽഹി: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ. 21 പ്രതിപക്ഷ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ബന്ദ് ജനജീവിതത്തെ സാരമായി ബാധിച്ചേക്കും. ബന്ദിന്റെ ഭാഗമായി ആക്രമണങ്ങൾ പാടില്ലെന്ന് കോൺഗ്രസ് അഭ്യർത്ഥിച്ചു.