ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് അതിര്‍ത്തിയില്‍ നിന്ന് ഇടത് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കെ കെ രാഗേഷ് എം.പി പി. കൃഷ്ണപ്രസാദ് അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ യു.പിയിലെ വീട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഭാരത് ബന്ദില്‍ പങ്കെടുക്കാന്‍ പോകവെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.