#metoo Campaign: Journalist Accuses Union Minister MJ Akbar

ന്യൂഡല്‍ഹി: സിനിമ രംഗത്തെ ചൂഷണങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി തുടങ്ങിയ മീ ടു ക്യാമ്പയിന്‍ മാധ്യമമേഖലയിലേക്കും കടന്നു. ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ് തുടങ്ങിയ ദേശീയ ദിനപത്രങ്ങളിലെ രണ്ട് പ്രമുഖര്‍ വിവാദത്തെ തുടര്‍ന്ന് രാജിവെക്കുകയോ അവധിയില്‍ പ്രവേശിക്കുകയോ ചെയ്തു കഴിഞ്ഞു. ഈ പരമ്പരയില്‍ ഏറ്റവും ഒടുവിലായി വെളിപ്പെടുത്തലുണ്ടായിരിക്കുന്നത് പ്രമുഖ മാധ്യമപ്രവര്‍ത്തകനും വിദേശകാര്യ സഹമന്ത്രിയുമായ എം.ജെ അക്ബറിനെതിരെയാണ്. പ്രിയ രമണി എന്ന മാധ്യമപ്രവര്‍ത്തകയാണ് ദി ടെലഗ്രാഫിന്റെ സ്ഥാപക എഡിറ്റര്‍ കൂടിയായ എം.കെഅക്ബറിനെതിരെ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ഒരു വര്‍ഷം മുമ്പ് വോഗ് മാഗസിനില്‍ പ്രസിദ്ധീകരിച്ച ഒരു കുറിപ്പ് പുനപ്രസിദ്ധീകരിച്ചുകൊണ്ടാണാണ് പ്രിയ രമണി വെളിപ്പെടുത്തല്‍ നടത്തിയത്. അന്ന് എഴുതിയ കുറിപ്പില്‍ എം.ജെ അക്ബറിന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ എം.ജെ അക്ബര്‍ കഥയുമായി എന്റെ വക തുടങ്ങട്ടെ എന്ന് പറഞ്ഞു കൊണ്ടാണ് ഇത്തവണ ആ കുറിപ്പിന്റെ ലിങ്ക് പോസ്റ്റ് ചെയ്തിരിക്കുന്നത്.

Content Highlights: Journalist Accuses Union Minister MJ Akbar