'ഹോസ്റ്റലിൽ കയറി പെൺകുട്ടികളെ ഉൾപ്പെടെ ആക്രമിച്ചു.. രക്ഷിതാക്കളും പാനിക് ആണ്'

#------

പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ സർവകലാശാലയിൽ വിദ്യാർത്ഥി സമരം രൂക്ഷമായ പശ്ചാത്തലത്തിൽ അവിടെ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളുടെ സുരക്ഷ സംബന്ധിച്ച് കടുത്ത ആശങ്ക ഉയരുന്നു. രാത്രിയിൽ ക്യാമ്പസിനുള്ളിലേക്ക് ആയുധങ്ങളുമായി ക്രിമിനൽ സംഘങ്ങൾ കടന്നുകയറിയെന്നും ഹോസ്റ്റലുകളിൽ കയറി പെൺകുട്ടികളെയടക്കം ഭീഷണിപ്പെടുത്തുകയും അക്രമം അഴിച്ചുവിടുകയും ചെയ്തതായി വിദ്യാർത്ഥികൾ പരാതിപ്പെട്ടുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 

Content Highlights: LPU സമരം: ആശങ്കയിൽ മലയാളികൾ