നൂറുദിന കർമ്മപദ്ധതി വിജയം: 568 പദ്ധതികൾ പൂർത്തിയായി; ഫയൽ അദാലത്ത് ഉടൻ
സർക്കാർ പ്രഖ്യാപിച്ച നൂറുദിന കർമ്മപദ്ധതി വിജയകരമായി പൂർത്തിയായതായി മുഖ്യമന്ത്രി. ആകെ ലക്ഷ്യമിട്ട 588 പദ്ധതികളിൽ 568 എണ്ണവും പൂർണമായി നടപ്പാക്കി. 20 പദ്ധതികൾ തൊണ്ണൂറു ശതമാനത്തിന് മുകളിൽ പൂർത്തീകരിച്ചതായും മൊത്തത്തിൽ 96.5 ശതമാനം നേട്ടം കൈവരിച്ചതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചതിനൊപ്പം കേരള ചരിത്രത്തിൽ ആദ്യമായി പൊതു പോർട്ടലിലൂടെ സുതാര്യമായി പുരോഗതി നിരീക്ഷിക്കാൻ സൗകര്യമൊരുക്കിയതും വ്യക്തമാക്കി. ഡിജിറ്റൽ സർവകലാശാലയുടെ സഹായത്തോടെയാണ് പോർട്ടൽ തയ്യാറാക്കിയത്. ഇതിനുപിന്നാലെ അടുത്ത ദൗത്യമായി 'ജനസ്പർശം' ഫയൽ അദാലത്ത് പ്രഖ്യാപിച്ചു. ഈ മാസം 15 മുതൽ ഡിസംബർ 31 വരെയാണ് ഫയൽ തീർപ്പാക്കൽ യജ്ഞം സംഘടിപ്പിക്കുന്നത്. നിലവിൽ കെട്ടിക്കിടക്കുന്ന രണ്ടര ലക്ഷത്തിലധികം ഇ-ഫയലുകളും ഫിസിക്കൽ ഫയലുകളും പരിശോധിച്ച് ഫയൽ നീക്കം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കും. ഓരോ ഫയലിനു പിന്നിലും ജീവിതങ്ങളുണ്ടെന്ന തിരിച്ചറിവോടെയാണ് ഈ പരീക്ഷണം. ഭാവിയിൽ ഫയലുകൾ വൈകുന്നത് തടയാൻ പുതിയ സംവിധാനവും ഡാറ്റ ഡ്രിവൺ ഭരണരീതിയും കൊണ്ടുവരുമെന്നും ഇതിനായി മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ഓഫീസുകളിൽ പ്രത്യേക ഡാഷ്‌ബോർഡ് സജ്ജമാക്കുമെന്നും വ്യക്തമാക്കി.
Content Highlights: Kerala Government, 100 Days Action Plan, File Adalat, Janasparsham, Data Driven Governance, Digital University Kerala, Project Progress Portal, Kerala Administration, E Files Clearance, Chief Secretary Review
Published: 09 Oct 2026, 09:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

