ഉത്തരേന്ത്യയിൽ മഴക്കെടുതി; യുപിയിൽ മാത്രം 10 മരണം; വ്യാപക നാശനഷ്ടം

ഉത്തരേന്ത്യയിൽ മഴ ശക്തമായി തുടരുകയാണ്. ഉത്തർപ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 10 ആയി. മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് യമുനോത്രി ഹൈവേയിൽ ഗതാഗതം തടസപ്പെട്ടു. തെഹ്രിയിൽ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ജനങ്ങളെ മാറ്റി പാർപ്പിച്ചു.

അറബിക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടതോടെ ഇന്ത്യയുടെ പടിഞ്ഞാറൻ മേഖലകളിൽ മഴ കനക്കും.