SC Clears Permanent Commission For Women In Navy

ന്യു ഡല്‍ഹി: നാവിക സേനയിലെ വനിത ഉദ്യോഗസ്ഥരെ സ്ഥിരം കമ്മീഷന്‍ പദവിയിലേക്ക് നിയമിക്കുന്നതിനുള്ള വിലക്ക് സുപ്രീം കോടതി നീക്കി. രാജ്യത്തെ സേവിച്ച വനിതകള്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവിയില്‍ നിയമനം നല്‍കാത്തത് നീതി നിഷേധം ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. പുരുഷന് തുഴയാന്‍ കഴിയുന്നത് പോലെ സ്ത്രീകള്‍ക്കും കഴിയും എന്ന് വിധി പ്രസ്താവിച്ച് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

Content Highlights: SC Clears Permanent Commission For Women In Navy