സെക്രട്ടേറിയറ്റിന് മുന്നിൽ വയോധികന്റെ ആത്മഹത്യാശ്രമം; രക്ഷകരായി നാട്ടുകാരും പോലീസും

തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ വയോധികന്റെ ആത്മഹത്യാശ്രമം. കാട്ടായിക്കോണം സ്വദേശിയായ സുബ്രഹ്മണ്യനാണ് സ്റ്റാച്യുവിലെ ബസ് സ്റ്റോപ്പിന് സമീപം ദേഹത്ത് പെട്രോളൊഴിച്ച് സ്വയം ജീവനൊടുക്കാൻ ശ്രമിച്ചത്. പെട്രോൾ ഒഴിച്ച് ലൈറ്റർ കത്തിക്കാൻ ശ്രമിക്കവെ സമീപത്തുണ്ടായിരുന്ന കാൽനടയാത്രക്കാരിയായ സ്ത്രീയും മറ്റുള്ളവരും ചേർന്ന് ഇയാളെ തടയുകയായിരുന്നു. തുടർന്ന് പോലീസും നാട്ടുകാരും ഇടപെട്ട് ലൈറ്റർ പിടിച്ചുവാങ്ങി വയോധികനെ രക്ഷപ്പെടുത്തി.

Content Highlights: Kerala Secretariat, Thiruvananthapuram suicide bid, Secretariat protest, Kerala Police, Statue Thiruvananthapuram