3178 Arrested For Sabarimala Agitation

തിരുവനന്തപുരം: സംസ്ഥാനത്ത് അക്രമങ്ങളില്‍ ഇതുവരെ 3178 പേര്‍ അറസ്റ്റിലായി. ജാമ്യമില്ലാ വകുപ്പ് പ്രകാരം 487 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 2191 പേര്‍ക്ക് ജാമ്യം ലഭിച്ചു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങളിലും ഹര്‍ത്താലിലുമുണ്ടായ അക്രമങ്ങളിലും സംഘര്‍ഷങ്ങളിലുമാണ് അറസ്റ്റുണ്ടായിട്ടുള്ളത്. അറസ്റ്റിലായവരുടെയെല്ലാം പട്ടിക പോലീസ് തയ്യാറാക്കി. വീണ്ടും പ്രശ്‌നമുണ്ടാക്കാന്‍ സാധ്യതയുള്ളവരെ വേണ്ടിവന്നാല്‍ വീണ്ടും അറസ്റ്റ് ചെയ്യുന്ന നടപടികളിലേയ്ക്കാകും പോലീസ് കടക്കുക.

Content Highlights: 3178 Arrested For Sabarimala Agitation