ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റും മുസ്ലിം ലീഗും അപകടകരമായ കളികളിക്കുന്നുവെന്നും നമ്മുടെ സംസ്‌കാരം തകര്‍ത്തു കളയാന്‍ ബിജെപി അവരെ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. 'നിങ്ങള്‍ കോണ്‍ഗ്രസ്സിനും ഡിഎംകെയ്ക്കും മുസ്ലിം ലീഗിനുമാണ് വോട്ട് ചെയ്യുന്നതെങ്കില്‍ അത് ശുഷ്‌കമായ വികസനത്തിനുള്ള വോട്ടാണ്. അവര്‍ക്ക് വോട്ട് ചെയ്യുക എന്നാല്‍ തീവ്രവാദികളെ അഴിച്ചു വിടുക എന്നാണ്. അവര്‍ക്ക് വോട്ട് ചെയ്യുക എന്നാല്‍ രാഷ്ട്രീയത്തിലെ കുറ്റവാളികള്‍ക്ക് വോട്ട് ചെയ്യുക എന്നാണ്', പ്രധാനമന്ത്രി പറഞ്ഞു. തമിഴ്‌നാട്ടിലെ തേനിയിലും രാമനാഥപുരത്തുമായിരുന്നു മോദി പ്രചാരണത്തിനിറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയതിന് പിന്നാലെ ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ചര്‍ച്ചയാക്കാന്‍ സംഘപരിവാര്‍. അവസാന ദിവസം ശബരിമല വിഷയത്തില്‍ മാത്രം പ്രചാരണം കേന്ദ്രീകരിക്കാനാണ് നിര്‍ദ്ദേശം. ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തിലും പ്രചാരണം ശക്തമാക്കി. ഇടതുപക്ഷത്തെ തോല്‍പ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് ശബരിമല കര്‍മ്മസമിതിയുടെ സെക്രട്ടേറിയറ്റ് ധര്‍ണ. ശബരിമല വിഷയത്തില്‍ സഹായിച്ചവരെ തിരിച്ച് സഹായിക്കണമെന്ന് ധര്‍ണ ഉത്ഘാടനം ചെയ്ത് സ്വാമി ചിദാനന്ദപുരി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം സജീവമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ധര്‍ണ സംഘടിപ്പിച്ചത്. ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ചര്‍ച്ചയാക്കാന്‍ സംഘപരിവാര്‍. ബി ഗോപാലകൃഷ്ണൻ, എഎ റഹീം, സണ്ണി എം കപിക്കാട് എന്നിവർ സൂപ്പർ പ്രൈം ടൈം ചർച്ചയിൽ.
Content Highlights: SPT
Published: 13 Apr 2019, 09:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

