24കാരനെ വീട്ടിൽ കയറി കുത്തികൊന്നു; രണ്ടംഗ സംഘത്തെ തിരഞ്ഞ് പോലീസ്
ആലപ്പുഴ ആര്യാട്ട് അരുംകൊല നടന്നിട്ട് 48 മണിക്കൂറുകൾ പിന്നിട്ടിരിക്കുന്നു.പട്ടാപ്പകൽ 24കാരനെ കുത്തിക്കൊന്ന് രണ്ടംഗ സംഘം സംസ്ഥാനം വിട്ടെന്നാണ് പോലീസ് നിഗമനം.കൊല്ലപ്പെട്ടയാളും കൊലയാളികളും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പ്രേരണ.
