ഇന്നും DYFI ക്കാരുടെ രക്ഷാപ്രവർത്തനം; ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസുകാരന് മർദനം
കായംകുളം പുത്തൻ റോഡിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചു. ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോൻ കണ്ടല്ലൂരിനാണ് മർദനമേറ്റത്.