Another Woman Treks To Nadapandal, Stopped By Protesters

സന്നിധാനം: ആന്ധ്ര സ്വദേശിയായ യുവതി ശബരിമല ദര്‍ശനത്തിന് നടപ്പന്തല്‍ വരെ എത്തി. നടപ്പന്തലില്‍ വെച്ച് സംശയം തോന്നിയ ചിലര്‍ ഇവരെ തടഞ്ഞ് വെച്ച് തിരിച്ചറിയല്‍ രേഖ പരിശോധിക്കുകയായിരുന്നു. ആധാര്‍ കാര്‍ഡ് പ്രകാരം ഇവര്‍ക്ക് 46 വയസ്സാണെന്ന് മനസിലാക്കിയതോടെ പ്രതിഷേധമുയര്‍ന്നു. ഇതോടെ പോലീസെത്തി ഇവരെ സ്ഥലത്തു നിന്നും മാറ്റി. തുടര്‍ന്ന് ആംബുലന്‍സില്‍ ഇവരെ പമ്പയിലേക്ക് തിരിച്ചയച്ചു. സ്ട്രച്ചെറിലാണ് പാലമ്മയെ ഇവിടെ നിന്നു മാറ്റിയത്. പാലമ്മ എന്നാണ് ഇവരുടെ പേരെന്നും ആന്ധ്ര സ്വദേശിയാണ് ഇവരെന്നും പോലീസ് അറിയിച്ചു. 52 വയസ്സെന്നു പറഞ്ഞാണ് നടപ്പന്തല്‍ വരെയെത്തിയതെന്നും പിന്നീട് സംശയം തോന്നി ആധാര്‍ കാര്‍ഡ് പരിശോധിച്ചപ്പോളാണ് 46 വയസ്സാണെന്ന് മനസിലായതെന്നും ഇവരെ പരിശോധിച്ച ഭക്തര്‍ പറഞ്ഞു. യുവതി എത്തിയെന്ന വാര്‍ത്ത അറിഞ്ഞതോടെ സന്നിധാനത്ത് ശക്തമായ പ്രതിഷേധമാണ് ഭക്തരുടെ ഭാഗത്തുനിന്നുണ്ടായത്. പോലീസെത്തി ഇവരെ ശാന്തരാക്കി. രാവിലെ ആന്ധ്രയില്‍ നിന്നു തന്നെ എത്തിയ രണ്ട് യുവതികളെ പമ്പയില്‍ തടഞ്ഞ് തിരിച്ചയച്ചിരുന്നു.

Content Highlights: Another woman treks till Nadapandal, stopped by protesters