Appointment of Dr. T Unnikrishnan Is Illegal: Vigilance Report Surfaces
തിരുവനന്തപുരം : സിപി എം സംസ്ഥാന സമിതിയംഗം കോലിയക്കോട് കൃഷ്ണന്‍ നായരുടെ മകന്‍ ഡോ ടി ഉണ്ണിക്കൃഷ്ണന്റെ കിന്‍ഫ്രയിലെ നിയമനം ചട്ട വിരുദ്ധമെന്നു കണ്ടെത്തിയ വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്. യോഗ്യത സംബന്ധിച്ച തെറ്റായ വിവരം നല്‍കിയെന്ന ആരോപണം ശരി വെക്കുന്നതാണ് റിപ്പോര്‍ട്ട്. ബ്രൂവറിക്ക് കിന്‍ഫ്ര ഭൂമി വിട്ടു നല്‍കിയതില്‍ ഉണ്ണിക്കൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചിരുന്നത്. കിന്‍ഫ്ര പ്രോജക്ട് ജനറല്‍ മാനേജര്‍ ഡോ ടി ഉണ്ണിക്കൃഷ്ണന്‍ നിയമനം നേടിയത് വ്യാജരേഖകളുപയോഗിച്ചാണെന്നതിന് തെളിവുകള്‍ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് നിയമനം ചട്ട വിരുദ്ധമെന്ന് കാണിച്ച വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. 2002ലാണ് ഉണ്ണിക്കൃഷ്ണന്‍ കിന്‍ഫ്രയില്‍ അസിസ്റ്റന്റ് മാനേജറായി നിയമനം നേടുന്നത്.