തിരുവനന്തതപുരം: 1999ലെ ഉത്തരവ് മറികടന്ന് ആദ്യം ബ്രൂവറി അനുവദിച്ചത് 2003ലെ ആന്റണി സര്‍ക്കാരാണെന്ന എല്‍ഡിഎഫ് വാദം പൊളിയുന്നു. പാലക്കാട് അമൃത് ഡിസ്റ്റിലറീസിന് 2000 മാര്‍ച്ചില്‍ നായനാര്‍ സര്‍ക്കാര്‍ അന്തിമാനുമതി നല്‍കിയതിന്റെ രേഖകള്‍ പുറത്തുവന്നു. നയനാര്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ രേഖകള്‍ പുറത്തുവന്നതോടെ എല്‍ഡിഎഫ് വാദങ്ങള്‍ ദുര്‍ബലമായിരിക്കുകയാണ്.