Bombay High Court Orders Binoy Kodiyeri's DNA Test On Tuesday

മുംബൈ: യുവതി നല്‍കിയ പീഡനപരാതിയില്‍ ബിനോയ് കോടിയേരിയുടെ ഡി.എന്‍.എ പരിശോധന നാളെ നടത്തണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവ്. പരിശോധനയ്ക്കായി രക്ത സാമ്പിള്‍ നല്‍കണമെന്ന് ബിനോയിയോട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. പരിശോധനയ്ക്ക് തയ്യാറാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ബിനോയ് അറിയിച്ചു. ബിനോയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍ യുവതി കോടതിയില്‍ സമര്‍പ്പിച്ചു.

Content Highlights: Binoy Kodiyeri