Chances for dengue outbreak in Kerala
തിരുവനന്തപുരം: എലിപ്പനിക്കു പിന്നാലെ പ്രളയ ബാധിത മേഖലകളില്‍ ഡെങ്കിപ്പനിയും പടര്‍ന്നേക്കുമെന്ന് ആരോഗ്യവകുപ്പ്. വെള്ളം ഇറങ്ങിയതോടെ കൊതുക് പ്രജനനം കൂടിയതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. വൈറല്‍പനിയും മഞ്ഞപ്പിത്തവും വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുണ്ടെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കൊതുക് നശീകരണം അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഈര്‍ജിതമാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
