കൊച്ചി: മഞ്ഞപ്പിത്തം കരളിനെ ബാധിച്ച രണ്ടുവയസുകാരി അഭിരാമിക്ക് കോന്നി സ്വദേശി വില്‍സണ്‍ വര്‍ഗീസ് കരള്‍ പകുത്തു നല്‍കിയെങ്കിലും പ്രളയം ജീവിതം കവര്‍ന്നെടുക്കുന്ന അവസ്ഥയിലാണ്. അഭിരാമിയെ ചികിത്സിച്ചിരുന്ന കൊച്ചിയിലെ ആശുപത്രി വെള്ളത്തില്‍ മുങ്ങിയതോടെ ആകെ പ്രതിസന്ധിയിലാണ് അനില്‍ കുമാറും കുടുംബവും. അഭിരാമിയുടെ ചികിത്സയ്ക്ക് പണത്തിനായി സുമനസുകളുടെ സഹായം തേടുകയാണ് അവരിപ്പോള്‍.