Kadakampally Blasts HC-appointed Committee

 നിലയ്ക്കല്‍: ഹൈക്കോടതി നിരീക്ഷക സമിതിയും സംസ്ഥാന സര്‍ക്കാരും ഏറ്റുമുട്ടലിലേക്ക്. ശബരിമലയില്‍ നിരീക്ഷക സമിതിയെ നിയോഗിച്ചത് കക്കൂസുകളുടെ കണക്കെടുക്കാനല്ല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാനാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിമര്‍ശിച്ചു. യുവതി പ്രവേശന വിഷയം സമിതിയുടെ പരിഗണനയില്‍ വരുന്ന വിഷയമല്ലെന്ന് സമിതി അംഗം ജസ്റ്റിസ് പി.ആര്‍ രാമന്‍ മറുപടി നല്‍കി.അതിനിടെ മനീതി സംഘത്തെ നിലക്കലില്‍ നിന്നും കടത്തിവിട്ട പോലീസ് നടപടിയില്‍ സമിതി അതൃപ്തി അറിയിച്ചു.

Content Highlights: Kadakampally Blasts HC-appointed Committee