'Karunya' To Continue As Health Insurance Scheme
തിരുവനന്തപുരം: കെ.എം മാണിയോടുള്ള ആദര സൂചകമായാണ് പുതിയ ചികിത്സാ സഹായ പദ്ധതിക്ക് കാരുണ്യ എന്ന് പേരിട്ടതെന്ന് ധനമന്ത്രി തോമസ് ഐസക്. കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയ നടപടിക്കെതിരെ പി.ജെ ജോസഫ് സമര്‍പ്പിച്ച സബ്മിഷന് മറുപടിയായാണ് ധനമന്ത്രി സഭയില്‍ ഇക്കാര്യം അറിയിച്ചത്.