ദേശീയപാത വികസനം; വീട് പൊളിക്കുന്നതിനെതിരെ കാസർകോട് കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി

ദേശീയപാത വികസനത്തിനായി വീട് പൊളിക്കുന്നതിനെതിരെ കാസർകോട് ബേവിഞ്ചയിൽ കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി. ഗ്യാസ് സിലിണ്ടറുമായി വീടിന് മുകളിൽ നിലയുറപ്പിച്ച അബ്ദുൾ ബഷീറിനെയും കുടുംബത്തേയും ജനപ്രതിനിധികളെത്തി അനുനയിപ്പിച്ചു. പ്രശ്നപരിഹാരത്തിനായി നാളെ കളക്ടറുടെ നേതൃത്വത്തിൽ ചർച്ച നടക്കും.