മുണ്ടത്തിക്കോട് ദുരന്തം: ലൈസൻസിയുടെ വീട്ടിലും ഓഫീസിലും പരിശോധന നടത്തും- മന്ത്രി പി എ മുഹമ്മദ് റിയാസ്
തൃശ്ശൂർ മുണ്ടത്തിക്കോട് സ്ഫോടനത്തിൽ എത്രപേരാണ് അപകടത്തിൽപ്പെട്ടതെന്ന് കൃത്യമായി പറയാറായിട്ടില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലുള്ള ലൈസൻസിയുടെ വീട്ടിലോ ഓഫീസിലോ തൊഴിലാളികളെ കുറിച്ചുള്ള വിവരങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുമെന്നും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു.
