യുവതിയുടെ മരണം; ഭർത്താവിനെതിരെ പരാതിയുമായി കുടുംബം


പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ യുവതിയുടെ ആത്മഹത്യയിൽ വെളിപ്പെടുത്തലുമായി നാട്ടുകാർ. ദീപികയ്ക്ക് അപസ്മാരമാണെന്ന് ഭർത്താവ് ശിവദാസൻ തെറ്റിദ്ധരിപ്പിച്ചു. സംശയം തോന്നിയ നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്, ശിവദാസനെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി പോലീസ് അറസ്റ്റുചെയ്യുന്നത്.