'’പ്ലൈവുഡ് ഫാക്ടറിയിലെ പൊടിയൊക്കെ ഇങ്ങോട്ടാ വരുന്നത്.. ഞങ്ങള്‍ക്ക് എന്നും ശ്വാസംമുട്ടലും വലിവുമാണ്'’

മാനുഷിക ദുരന്തമാകാതിരിക്കാൻ കോട്ടയം അകലക്കുന്നം കിടക്കുഴിയിലെ ജനവാസ മേഖലയിലെ പ്ലൈവുഡ് ഫാക്ടറി അടച്ചുപൂട്ടണമെന്ന് നാട്ടുകാർ. പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങൾ മൂലം പ്രദേശത്തെ ജനജീവിതം ദുസഹമായ സാഹചര്യത്തിലാണ് ആവശ്യം.