Sexual assault complaint against MLA PK Sasi

ന്യൂഡല്‍ഹി/പാലക്കാട്: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ സി.പി.ഐ.എം കേന്ദ്ര നേതൃത്വം ഇടപെടുന്നു. ഡി.വൈ.എഫ്.ഐ വനിതാ നേതാവ് ബൃന്ദാ കാരാട്ടിനാണ് പരാതി നല്‍കിയത്. പരാതി അന്വേഷിച്ച് നടപടിയെടുക്കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കി. രണ്ടാഴ്ച മുമ്പാണ് ഡി.വൈ.എഫ്.ഐ വനിതാ നേതാവ് പി.കെ.ശശി എം.എല്‍.എയ്‌ക്കെതിരെ പീഡന പരാതി നല്‍കിയത്.