ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ പോലീസ് അന്വേഷണത്തിന് തിരക്കഥ ഒരുക്കിയത് ആഭ്യന്തരമന്ത്രി അമിത് ഷാ ആണെന്ന് സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്. ഭരണഘടനയില്‍ വിശ്വസിക്കുന്നവരെ പൊലീസ് ലക്ഷ്യമിടുകയാണെന്നും അദ്ദേഹം ആരോപിച്ചു. കലാപകേസില്‍ മുന്‍ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം ശക്തമായി.