കോട്ടയം/കൊച്ചി: ജലന്ധര്‍ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ നൂറിലധികം ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന വിപുലമായ ചോദ്യാവലി പോലീസ് തയ്യാറാക്കുന്നു. ബിഷപ്പ് പറയുന്ന കാര്യങ്ങളില്‍ 23 എണ്ണത്തില്‍ വൈവിധ്യമുണ്ടെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ബിഷപ്പിനെ ചോദ്യം ചെയ്ത ശേഷം മാത്രമേ അറസ്റ്റ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ തീരുമാനാനിക്കൂ എന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ പറഞ്ഞു.