ED Attaches Rs 8 Crore Assets Of Ex-IAS Officer TO Sooraj

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.ഒ. സൂരജിന്റെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 8.8 കോടി രൂപയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയത്. വിജിലന്‍സ് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വരവില്‍ കവിഞ്ഞ സ്വത്തുക്കള്‍ സമ്പാദിച്ചു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. 23 ലക്ഷം രൂപ, നാല് വാഹനങ്ങള്‍, വീടുകള്‍, ഫ്ളാറ്റുകള്‍, 13 സ്ഥലങ്ങളിലെ ഭൂമിയും ഉള്‍പ്പെടെയാണ് കണ്ടുകെട്ടിയിരിക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചിട്ടുണ്ട്.

Content Highlights: Sooraj