Kodiyeri's Comment Due To Ignorance And Disappointment: Sukumaran Nair

തിരുവല്ല: കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എന്‍എസ്എസ്. കോടിയേരിയുടെ പ്രസ്താവനയ്ക്ക് കാരണം എന്‍എസ്എസിനെക്കുറിച്ചുള്ള അജ്ഞതയും സമകാലിക സംഭവങ്ങളിലെ നിരാശയുമാണെന്ന് എന്‍എസ്എസ് നേതൃത്വം പ്രതികരിച്ചു. എന്‍എസ്എസ് നിരീശ്വരവാദത്തിന് എതിരാണെന്നും വിശ്വാസികള്‍ക്ക് ഒപ്പമാണ് തങ്ങളെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. എന്‍.എസ്.എസ് മറ്റാരുടേയും തൊഴുത്തില്‍ ഒതുങ്ങുന്നതല്ല. മന്നത്ത് പത്മനാഭന്റെ മതേതര മൂല്യങ്ങള്‍ പിന്തുടരുന്നവരാണ് എന്‍.എസ്.എസില്‍. ജനാധിപത്യവും സാമൂഹ്യനീതിയും ഈശ്വര വിശ്വാസവും മതേതരത്വവും രാജ്യനന്മയ്ക്ക് വേണ്ടി സംരക്ഷിക്കുക എന്നതാണ് എന്‍.എസ്.എസ് നിലപാടെന്നും ജി. സുകുമാരന്‍ നായരുടെ പ്രസ്താവനയില്‍ പറഞ്ഞു.

Content Highlights: Sukumaran Nair responds to Kodiyeri Balakrishnan