കിറ്റക്സിന്റെ കെെപിടിച്ച് തെലങ്കാന; കിറ്റക്സിന് മെഗാ പ്രോജക്റ്റ് സ്റ്റാറ്റസ്
മെഗാ പ്രോജക്ട് സ്റ്റാറ്റസ് നൽകിയാണ് കിറ്റക്സിനെ വാറങ്കലിലെത്തിക്കാൻ തെലങ്കാന സർക്കാർ രംഗത്തിറങ്ങിയത്. കക്കാതിയ മെഗാപാർക്കിൽ വൻകിട തുണിവ്യവസായത്തെ എത്തിക്കുകയെന്നത് തെലങ്കാനയുടെയും ആവശ്യമാണ്.മുടക്കുമുതലിന്റെ പലിശയ്ക്കുളള റിബേറ്റും സബ്സിഡിയും ചേരുമ്പോൾ,തെലങ്കാനയിൽ വ്യവസായത്തിന് പറയത്തക്ക മുടക്കുമുതൽ വേണ്ടിവരുന്നില്ലന്നതാണ് വ്യവസായികളുടെ ആകർഷണം. പത്തുവർഷത്തേക്ക് ഒറ്റലൈസൻസാണ് തെലങ്കാന നൽകുന്നത്.