ഇഡി റെയ്ഡ് നിയമവിരുദ്ധമെന്ന് ബിനീഷ് കോടിയേരി
ബിനീഷ് കോടിയേരിയുടെ ജാമ്യ ഹർജിയിൽ കർണാടക ഹൈക്കോടതിയിൽ വാദം തുടങ്ങി. ദുബായിലും കേരളത്തിലും ബിനീഷിന്റെ പേരിൽ നിരവധി കേസുകൾ ഉണ്ടെന്ന ഇഡി വാദം അടിസ്ഥാനരഹിതമെന്ന് ബിനീഷിന്റെ അഭിഭാഷകൻ. കോടിയേരിയുടെ വീട്ടിൽ നടന്ന ഇഡി റെയ്ഡ് നിയമ വിരുദ്ധമെന്നും കാലാവധി കഴിഞ്ഞ ഡെബിറ്റ് കാർഡ് അല്ലാതെ ഒന്നും കണ്ടെടുത്തില്ലെന്നും ബിനീഷ് വാദിച്ചു.