Unauthorised construction of panchayath leaves a housewife homeless
വയനാട്: വയനാട്ടില്‍ പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണം നിര്‍ധനയായ വീട്ടമ്മയെ പെരുവഴിയിലാക്കി. വൈത്തിരി പഞ്ചായത്ത് കുന്നിടിച്ച് ബസ് സ്റ്റാന്‍ഡ് പണിതതിനെ തുടര്‍ന്നാണ് റുഖിയ എന്ന വീട്ടമ്മയുടെ വീട് അപകടാവസ്ഥയിലായത്. ഭൂമിക്കടിയിലേക്കു താണുപോയ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിനു തൊട്ടു മുകളിലുള്ള ഇവരുടെ വീട് എതു നിമിഷവും തകര്‍ന്നു വീഴും. ബസ് സ്റ്റാന്‍ഡ് പണിയാനായി വൈത്തിരി പഞ്ചായത്ത് വന്‍തോതില്‍ കുന്നിടിച്ചപ്പോള്‍ തന്റെ വീട് അപകടാവസ്ഥയിലാകുമെന്ന് റുഖിയ മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ ഈ പാവം സ്ത്രീയുടെ വിലാപം കേള്‍ക്കാന്‍ അന്ന് അധികൃതര്‍ തയ്യാറായില്ല. പഞ്ചായത്ത് കെട്ടിടം തകര്‍ന്ന രാത്രിയില്‍ റുഖിയയും മക്കളും ജിവനും കൊണ്ട് ഓടിരക്ഷപ്പെടുകയായിരുന്നു. തന്റെ സ്ഥലം കയ്യേറിയതിന് വൈത്തിരി പഞ്ചായത്തിനെതിരെ റുഖിയ നല്‍കിയ കേസ് ഇപ്പോഴും കോടതിയിലാണ്.
